വിക്രമും കീർത്തിയും ആദ്യമായി ഒന്നിക്കുന്നു

  • IndiaGlitz, [Saturday,August 12 2017]

സംവിധായകൻ ഹരിയും ചിയാൻ വിക്രമും ഒന്നിച്ചപ്പോൾ 2003ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് സാമി. സാമി എന്ന പൊലീസ് കഥാപാത്രം തമിഴ് നാട്ടിൽ വൻ തരംഗമായിരുന്നു സൃഷ്‌ടിച്ചത്. വീണ്ടും ആ കഥാപാത്രത്തെ കൊണ്ടുവന്ന് ഒരു മെഗാഹിറ്റ് ഒരുക്കാൻ ഒരുങ്ങുകയാണ് ഹരിയും വിക്രമും.

മലയാളിയായ കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോബി സിൻഹയാണ്.വിക്രവും ബോബി സിൻഹയും തമ്മിലുള്ള രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ധ്രുവ നക്ഷത്രം, സ്കെച്ച്‌ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമായിരിക്കും വിക്രം സാമി -2ൽ ജോയിൻ ചെയ്യുക.

സാമിയിലെ പ്രധാന ആകർഷണം വില്ലനായ പെരുമാൾ പിച്ചൈയായിരുന്നു. കൊട്ട ശ്രീനിവാസ റാവു ആണ് പെരുമാൾ പിച്ചൈയെ അവിസ്‌മരണീയമാക്കിയത്. പ്രഭു, ഡൽഹി ഗണേഷ്, ജോൺ വിജയ് എന്നിവർ അണിനിരക്കുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് കനൽ കണ്ണനാണ്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം.

More News

ടേക്ക് ഓഫിനൊരുങ്ങി പൃഥ്വിയുടെ 'വിമാനം'

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് നായർ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ...

ലോക വേദിയില്ž മികച്ച പ്രകടനവുമായി ലക്ഷ്മണന്ž

ഇന്ത്യന്ž പ്രതീക്ഷകളുമായി 5000 മീറ്ററിന്റെ ഹീറ്റ്സില്ž മത്സരിച്ച ജി ലക്ഷ്മണന്ž 15ാം സ്ഥാനം...

സി.പി.എം പുല്žപ്പള്ളി ഓഫിസിന് നേരെ ആക്രമണം

സി.പി.എം പുല്žപ്പള്ളി ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. ഇന്നലെ രാത്രിയില്ž അജ്ഞാതര്ž...

കാട്ടുകൊമ്പന്റെ ജഢം കണ്ടെത്തി

കോളറാട്ടു കുന്നിന് സമീപം ചെതലയം റെയിഞ്ചില്žപെട്ട ബസവന്žകൊല്ലി വനമേഖലയിലാണ് ഇരുപത്...

എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ചോദ്യങ്ങളെക്കുറിച്ചുള്ള പരാതിയുടെ പേരില്ž എല്ž.ഡി.സി പരീക്ഷ റദ്ദാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്ž...