പൊതുമരാമത്ത് വകുപ്പിനെ വിമർശിച്ച് കെ ബി ഗണേഷ് കുമാർ
Send us your feedback to audioarticles@vaarta.com
പൊതുമരാമത്ത് വകുപ്പിനെ ശക്തമായി വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. പത്തനാപുരത്തെ റോഡുകൾക്ക് വേണ്ട വിധത്തിൽ പരിഗണന നൽകുന്നില്ലെന്നാണ് എംഎൽഎയുടെ പരാതി. സീനിയറായ തന്നോട് മര്യാദ കാണിക്കണമെന്നും എംഎൽഎ. താൻ അഞ്ചു പ്രാവശ്യം എംഎൽഎയായ ആളാണെന്ന പരിഗണനയെങ്കിലും പൊതുമരാമത്ത് വകുപ്പ് നൽകണമെന്ന് ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
റോഡ് ഉദ്ഘാടന ചടങ്ങിൻ്റെ ബാനറിൽ മന്ത്രി മുഹമ്മദ് റിയാസിനൊപ്പം, ഫണ്ട് അനുവദിച്ച മുൻ മന്ത്രി ജി സുധാകരൻ്റെ ചിത്രം ഉൾപ്പെടുത്താതിരുന്ന സംഘാടകരെയും ഗണേഷ് കുമാർ വിമർശിച്ചു. സിനിമ താരമെന്ന പരിഗണന വേണ്ട. കേരള നിയമ സഭയിലെ സീനിയർ എംഎൽഎ ആണെന്ന പരിഗണന നൽകണമെന്നും ഗണേഷ് കുമാർ പറഞ്ഞു. നടുക്കുന്ന് ഈസ്റ്റ്-കോക്കുളത്ത് ഏല-പട്ടമല റോഡിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു പൊതുമരാമത്ത് മന്ത്രിയെ എംഎല്‍എ ഗണേഷ് കുമാർ പരസ്യമായി വിമര്‍ശിച്ചത്.
Follow us on Google News and stay updated with the latest!
Comments