കായംകുളം നഗരസഭാ കൗണ്‍സിലർ അറസ്റ്റിൽ
- IndiaGlitz, [Thursday,January 26 2023]
കായംകുളം നഗരസഭാ കൗണ്‍സിലർ നവാസ് മുണ്ടകത്തിൽ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. കായംകുളം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ധര്‍ണയില്‍ സംഘര്‍ഷം ഉണ്ടാക്കിയ നവാസ് ഒരാഴ്ചയായി ഒളിവിലായിരുന്നു. നഗരസഭ ചെയര്‍പേഴ്സനും ഔദ്യോഗിക യോഗത്തിനായി എത്തിയ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കും യുഡിഎഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. നഗരസഭയിൽ അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് നടക്കുന്നതെന്ന് ആരോപിച്ച് നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ ഉപരോധത്തിനിടെ ആയിരുന്നു സംഘർഷം ഉണ്ടായത്. നഗരസഭാധ്യക്ഷ പി.ശശികലയ്ക്കും യു.ഡി.എഫ്. അംഗം അംബികയ്ക്കും പരിക്കേറ്റിരുന്നു. നഗരസഭയിലെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഒളിവിൽ പോയ നവാസിനെ കോട്ടയത്ത് നിന്നാണ് പോലീസ് പിടികൂടിയത്.