'കാഥികൻ': ടീസർ റിലീസായി

  • IndiaGlitz, [Monday,November 06 2023]

ജയരാജ് കഥ, തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'കാഥികൻ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ റിലീസായി. മുകേഷ്, ഉണ്ണി മുകുന്ദൻ, കൃഷ്ണാനന്ദ്, ഗോപു കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദ്, ജയരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാജി കുമാർ നിർവ്വഹിക്കുന്നു. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് സഞ്ജോയ് ചൗധരി സംഗീതം പകരുന്നു. എഡിറ്റർ: വിപിൻ വിശ്വകർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: സജി കോട്ടയം, ആർട്ട്: മജീഷ് ചേർത്തല, ഡിസൈൻ: എസ്കെഡി ഫാക്‌ടറി. ഡിസംബർ ഒന്നിന് 'കാഥികൻ' പ്രദർശനത്തിന് എത്തുന്നു. പി ആർ ഒ: എ എ എസ് ദിനേശ്.