'കാസർഗോൾഡ്': ടീസർ പുറത്തിറങ്ങി

  • IndiaGlitz, [Saturday,July 15 2023]

യൂഡ്ലി ഫിലിംസിൻ്റെ ക്രൈം ഡ്രാമ ചിത്രം 'കാസർഗോൾഡിൻ്റെ' ടീസർ പുറത്തിറങ്ങി. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാസർഗോൾഡ്. മുഖരി എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് കാസർഗോൾഡ്.

ചിത്രം മികച്ചൊരു തീയേറ്റർ അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുക എന്ന് ആസിഫ് അലി പറഞ്ഞു. ടീസറിൽ കാണുന്നതു പോലെ തന്നെ ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇത്. ശ്വാസം അടക്കി പിടിച്ച് കാണേണ്ട വിഷ്വൽസും ഗംഭീര ബാക്ക്ഗ്രൗണ്ട് സ്കോറും ഉൾപ്പെടെ തീയേറ്ററിൽ മികച്ച അനുഭവമാകും ചിത്രം സമ്മാനിക്കുക എന്നതായിരുന്നു സണ്ണി വെയ്ന്റെ വാക്കുകൾ. വിഷ്ണു വിജയ് ആണ് സംഗീത സംവിധായകൻ. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ അണിനിരക്കുന്നു.