'കാസർഗോൾഡ്'; റിലീസ് തീയതി പ്രഖ്യാപിച്ചു

  • IndiaGlitz, [Tuesday,August 01 2023]

ആസിഫ് അലി, സണ്ണി വെയ്ൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന കാസർഗോൾഡിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ എത്തും. മുഖരി എന്റർടൈൻമെൻറ്സിൻ്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന മൂന്നാമത്തെ മലയാളം ചിത്രം കൂടിയാണ് 'കാസർഗോൾഡ്'.

കോവിഡിന് ശേഷം പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ആവശ്യം ഫാസ്റ്റ് തീയേറ്ററിൽ കാണാൻ മാത്രം കഴിയുന്ന സിനിമകളാണ്. തീയേറ്റർ എക്സ്പീരിയൻസ് എന്ന വാക്കിന് അത്രമേൽ ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്, കാസർഗോൾഡ് എന്ന ഞങ്ങളുടെ ചിത്രം പ്രേക്ഷകർക്ക് ത്രില്ലിനോടൊപ്പം തന്നെ മികച്ച എന്റർടൈനർ കൂടിയായി മാറും- ആസിഫ് അലി പറയുന്നു. വിനായകൻ, പി പി കുഞ്ഞികൃഷ്ണൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഛായാഗ്രഹണം: ജെബിൽ ജേക്കബ്, തിരക്കഥ സംഭാഷണം: സജിമോൻ പ്രഭാകർ, സംഗീതം: വിഷ്ണു വിജയ്, നിരഞ്ജ് സുരേഷ്, ഗാനരചന: മുഹ്‌സിൻ പരാരി, എഡിറ്റർ: മനോജ് കണ്ണോത്ത്.