നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

  • IndiaGlitz, [Tuesday,June 27 2023]

ബിജെപിയെന്നാല്‍ അഴിമതിയെന്നും അഴിമതിയെന്നാല്‍ ബിജെപിയെന്നുമായി മാറിയിരിക്കുകയാണ് ഇപ്പോൾ എന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാരാഷ്ട്രയിലെ സംഗ്ലിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു സിദ്ധരാമയ്യയുടെ പരാമർശം. കർണാടകയിൽ നിർണായക വിജയം നേടിയ ശേഷം ആദ്യമായാണ് സിദ്ധരാമയ്യ സംസ്ഥാനത്തിന് പുറത്തുള്ള ചടങ്ങിൽ പങ്കെടുക്കുന്നത്.

എൻ്റെ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒരു കള്ളനെ കണ്ടിട്ടില്ല, മോദി അധികാരത്തിലെത്തിയ സമയത്ത് അച്ഛേ ദിന്‍ കൊണ്ടു വരുമെന്ന് പറഞ്ഞിരുന്നു. ജനജീവിതം ദുസ്സഹമായതല്ലാതെ നല്ല ദിവസങ്ങള്‍ എവിടെയാണ്. ബി.ജെ.പിയും സംഘ്പരിവാറും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പാചകവാതക, പെട്രോള്‍, ഡീസല്‍ വിലവര്‍ധനയെക്കുറിച്ച് മോദി മിണ്ടാത്തതെന്താണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതാപം കുറഞ്ഞു വരികയാണ്, അതിന് ഏറ്റവും നല്ല ഉദാഹരണം കർണാടകയിൽ ബി.ജെ.പി നേരിട്ട കനത്ത പരാജയമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.