ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു, VIDEO

  • IndiaGlitz, [Friday,January 03 2020]

കണ്ണൂർ നഗരത്തിൽ പുതിയബസ്റ്റാൻഡിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8 .45 മണിയോടടുത്താണ് സംഭവം. കൃത്യസമയത്ത് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ആളപായമില്ല.

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ ആണ് തീപിടുത്തമുണ്ടായത്. ബസിന്റെ പിൻ ടയറിന്റെ ഭാഗത്തുണ്ടായ തീപിടിത്തമാണ് അഗ്നിബാധയായി പടർനത്. വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം ഫയർ ഫോഴ്‌സും നാട്ടുകാരും ഒരുമിച്ച്  ഇടപെട്ട് പെട്ടെന്നുതന്നെ തീയണച്ചു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്.