കന്നഡ നടന്‍ സൂരജ് കുമാറിന് വാഹനാപകടം; കാല്‍ മുറിച്ചു മാറ്റി
Send us your feedback to audioarticles@vaarta.com
കന്നഡ നടൻ സൂരജിന് ബൈക്ക് അപകടത്തിൽ ഗുരതര പരിക്ക്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. താരത്തിൻ്റെ വലതുകാൽ മുറിച്ചു മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ബേഗൂരിനടുത്ത് മൈസൂരു ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ അദ്ദേഹത്തെ മൈസൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. നടൻ ശിവരാജ്കുമാറിൻ്റെ ഭാര്യ പരവതമ്മയുടെ അനന്തരവനാണ് ധ്രുവൻ എന്നറിയപ്പെടുന്ന സൂരജ്. ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 24 വയസ്സാണ് സൂരജിന്. ചലച്ചിത്ര നിർമ്മാതാവ് എസ് എ ശ്രീനിവാസിൻ്റെ മകനാണ്. ഭഗവാന്‍ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെ സൂരജ് കുമാര്‍ അരങ്ങേറ്റം കുറിക്കാനിരിക്കുകയായിരുന്നു. അനൂപ് അന്തോണി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കന്നഡ താരം ദര്‍ശന്‍ ചിത്രം ലോഞ്ച് ചെയ്‌തെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ ചിത്രം മാറ്റിവച്ചു. രഥം എന്ന പേരിൽ മറ്റൊരു സിനിമയുടെ പണിപ്പുരയിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യർ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പു വെച്ചിരുന്നു.
Follow us on Google News and stay updated with the latest!
Comments