പാർലമെൻ്റ് പരിസരത്ത് ചിത്രീകരണത്തിന് അനുമതി തേടി കങ്കണ
Send us your feedback to audioarticles@vaarta.com
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന ചിത്രമാണ് 'എമർജൻസി'. ചിത്രം പാർലമെൻ്റ് പരിസരത്ത് ഷൂട്ട് ചെയ്യാൻ കങ്കണ റണാവത്ത് ലോക്‌സഭാ സെക്രട്ടേറിയറ്റിനോട് അനുമതി തേടിയതായാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. പാർലമെൻ്റ് പരിസരത്ത് ഷൂട്ട് ചെയ്യാനോ വീഡിയോഗ്രഫി ചെയ്യാനോ സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകാറില്ലാത്തതിനാൽ കങ്കണയുടെ അപേക്ഷ പരിഗണനയിലാണെങ്കിലും അവർക്ക് അനുമതി ലഭിക്കാൻ സാധ്യത ഇല്ലെന്നാണ് സൂചന.
കങ്കണയാണ് ചിത്രത്തിൻ്റെ നിർമ്മാണവും കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അടിയന്തിരാവസ്ഥ കാലമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും എന്നാണ് കങ്കണ പുറത്തു വിട്ടത്. ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. തിരക്കഥ റിതേഷ് ഷാ, സംഗീത സംവിധാനം വി പ്രകാശാണ്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com