കെയ്ൻ വില്യംസൻ ഐപിഎലിനു പുറത്തായി
Send us your feedback to audioarticles@vaarta.com
ഗുജറാത്ത് ടൈറ്റൻസിൻ്റെ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസന് കാൽമുട്ടിന് പരുക്ക്. ചികിൽസയ്ക്കായി അടുത്തയാഴ്ച നാട്ടിലേക്കു മടങ്ങും. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ 13-ാം ഓവറിൽ സിക്‌സ് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ വീണ ന്യൂസീലൻഡ് താരത്തിന് മുട്ടിൽ പരിക്കേൽക്കുകയായിരുന്നു. കടുത്ത വേദന അനുഭവപ്പെട്ട താരം പുറത്തുപോകുകയും ചെയ്തു. താരത്തിൻ്റെ വലത് കാലിനാണ് പരിക്കേറ്റിരിക്കുന്നത്. ചാടി പന്ത് ബൗണ്ടറി കടക്കാതിരിക്കാനുള്ള ശ്രമമാണ് പരിക്കിൽ കലാശിച്ചത്. ഇരു ടീമിലെ ഫിസോയമാർ വന്ന് പരിശോധിച്ചതിന് ശേഷമാണ് കിവീസ് താരത്തെ കളത്തിൻ്റെ പുറത്തേക്ക് കൊണ്ടു പോയത്. തുടർന്ന് ഇംപാക്ട പ്ലെയറായ ബാറ്റിങ് താരം സായി സുദർശനെ വില്യംസണിന് പകരം ഗുജറാത്ത് ടൈറ്റൻസ് കളത്തിൽ ഇറക്കുകയായിരുന്നു. ഒക്ടോബറിൽ ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാത്ത വിധം ഗുരുതരമാണോ വില്യംസൻ്റെ പരുക്ക് എന്നതു വ്യക്തമല്ല.
Follow us on Google News and stay updated with the latest!
Comments