കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • IndiaGlitz, [Thursday,November 09 2023]

കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടി എടുത്തിരുന്നു.

ഇ ഡി റെയ്‌ഡിനിടെ ഭാസുരാംഗൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എൻ ഭാസുരാംഗൻ്റെ കണ്ടലയിലെ വീട്ടിലാണ് ഇ ഡി പരിശോധന നടത്തിയത്. ബാങ്ക് മുൻ പ്രസിഡന്റും ഭാരവാഹികളും ഉദ്യോഗസ്ഥരും സാമ്പത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇ ഡി അധികൃതർക്കു ലഭിച്ച പരാതി.

More News

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു

രാഘവ ലോറൻസും എസ് ജെ സൂര്യയും കൊച്ചിയിൽ എത്തി

രാഘവ ലോറൻസും എസ് ജെ സൂര്യയും കൊച്ചിയിൽ എത്തി

ടോവിനോ ചിത്രം 'അദൃശ്യ ജാലകങ്ങൾ': ട്രെയിലർ പുറത്തിറങ്ങി

ടോവിനോ ചിത്രം 'അദൃശ്യ ജാലകങ്ങൾ': ട്രെയിലർ പുറത്തിറങ്ങി

'വേല': പ്രീ റിലീസ് ടീസർ റിലീസായി; നവംബർ 10 ന് തീയറ്ററുകളിൽ

'വേല': പ്രീ റിലീസ് ടീസർ റിലീസായി; നവംബർ 10 ന് തീയറ്ററുകളിൽ

ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കി; എതിർത്ത് മന്ത്രിമാർ

ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കി; എതിർത്ത് മന്ത്രിമാർ