കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
Send us your feedback to audioarticles@vaarta.com
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടില്‍ കുറ്റാരോപിതനായ ഭാസുരാംഗനെ പുറത്താക്കി സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവാണ് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ രണ്ട് തവണ ഭാസുരാംഗനെതിരെ നടപടി എടുത്തിരുന്നു.
ഇ ഡി റെയ്‌ഡിനിടെ ഭാസുരാംഗൻ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശ പ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എൻ ഭാസുരാംഗൻ്റെ കണ്ടലയിലെ വീട്ടിലാണ് ഇ ഡി പരിശോധന നടത്തിയത്. ബാങ്ക് മുൻ പ്രസിഡന്റും ഭാരവാഹികളും ഉദ്യോഗസ്ഥരും സാമ്പത്തിക തിരിമറി നടത്തി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇ ഡി അധികൃതർക്കു ലഭിച്ച പരാതി.
Follow us on Google News and stay updated with the latest!
Comments
- logoutLogout