കമലിൻ്റെ വിവേകാനന്ദൻ വൈറലാണ് ചിത്രീകരണം പൂർത്തിയായി

  • IndiaGlitz, [Tuesday,July 25 2023]

മലയാള സിനിമക്ക് ഓർത്തു വയ്ക്കാൻ ഒരു പിടി നല്ല ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിൽ ആയി പൂർത്തിയായിരിക്കുന്നു. നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കാലിക പ്രാധാന്യമുള്ള ഒരു പ്രമേയം എല്ലാ വിഭാഗങ്ങൾക്കും ഒരു പോലെ ആസ്വദിക്കാവുന്ന ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സർക്കാർ ജീവനക്കാരനായ വിവേകാനന്ദൻ എന്ന ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കടന്നുവരവ്. വിവേകാനന്ദൻ്റെ ജീവിതത്തിലേക്ക് പലരീതികളിലും സാഹചര്യങ്ങളില്ലമായി അഞ്ചു സ്ത്രീകൾ കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്. ജോണി ആൻ്റെണി, സിദ്ധാർത്ഥ് ശിവ, വിനീത് തട്ടിൽ, ഗ്രേസ് ആൻ്റണി, സാസ്വിക, മെറീനാ മൈക്കിൾ, മാലാ പാർവ്വതി, സ്മിനു സിജോ, ശരത് സഭാ, നിയാസ് ബക്കർ, റിയാസ് (മറിമായം ഫെയിം), സിനോജ് വർഗീസ്, മജീദ്, അനുഷ മോഹൻ, രാധാ ഗോമതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹരി നാരായണൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു. പ്രകാശ് വേലായുധൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌: രഞ്ജൻ ഏബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, കലാസംവിധാനം: ഇന്ദു ലാൽ കവിദ്, മേക്കപ്പ്: പാണ്ഡ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങല്ലൂർ, വാഴൂർ ജോസ്.

More News

'ഡിജിറ്റൽ വില്ലേജ്' ടീസർ റിലീസായി

'ഡിജിറ്റൽ വില്ലേജ്' ടീസർ റിലീസായി

808 ആടുകളെ വെച്ച് മെസിയുടെ മുഖം; ഗോൾ ആഘോഷമാക്കി ലെയ്‌സ്

808 ആടുകളെ വെച്ച് മെസിയുടെ മുഖം; ഗോൾ ആഘോഷമാക്കി ലെയ്‌സ്

മന്ത്രി പി രാജീവിൻ്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി

മന്ത്രി പി രാജീവിൻ്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് ഒപ്പമെന്ന് വീണാ ജോര്‍ജ്

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് ഒപ്പമെന്ന് വീണാ ജോര്‍ജ്

നഷ്ടമായത് എൻ്റെ ജീവിതം; അതിജീവിതക്കെതിരെ ദിലീപ് ഹൈകോടതിയിൽ

നഷ്ടമായത് എൻ്റെ ജീവിതം; അതിജീവിതക്കെതിരെ ദിലീപ് ഹൈകോടതിയിൽ