കമല്‍ ഹാസന്‍ ചിത്രത്തിൽ കാളിദാസ് ജയറാം
Send us your feedback to audioarticles@vaarta.com
ഷങ്കര്‍- കമല്‍ ഹാസന്‍ ടീമിന്‍റെ ഐക്കോണിക് ചിത്രം 'ഇന്ത്യന്‍' സിനിമയുടെ രണ്ടാം ഭാഗത്തിൽ നടൻ കാളിദാസ് ജയറാം ജോയിൻ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് തായ്‌വാൻ ലൊക്കേഷനിൽ പുരോഗമിക്കുകയാണ്. ലൊക്കേഷനിൽ സംവിധായകൻ ശങ്കറിനൊപ്പമുള്ള ചിത്രം കാളിദാസ് ഷെയർ ചെയ്തിട്ടുണ്ട്. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇന്ത്യൻ 2. സെറ്റിൽ വെച്ചുണ്ടായ മാരകമായ അപകടത്തെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്നു. പിന്നീട് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ചിത്രീകരണം വൈകി. ചിത്രത്തിൻ്റെ ഭാഗമായിരുന്ന നടൻ വിവേകിൻ്റെ മരണവും ചിത്രീകരണത്തെ ബാധിച്ചു. മലയാളത്തിൽ കാളിദാസിനെ ഭാഗ്യം തുണച്ചില്ലെങ്കിലും തമിഴിൽ സ്വന്തം കഴിവ് തെളിയിക്കാൻ കാളിദാസിനു കഴിഞ്ഞിട്ടുണ്ട്.
പുത്തം പുതു കാലൈ, പാവ കഥൈകൾ തുടങ്ങിയ ആന്തോളജി ചിത്രങ്ങളിലെയും കമൽഹാസൻ നായകനായ വിക്രത്തിലെയും കാളിദാസൻ്റെ പ്രകടനം വളരെയേറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വിക്രത്തിൽ കമൽഹാസൻ്റെ ടൈറ്റിൽ കഥാപാത്രത്തിൻ്റെ മകൻ്റെ വേഷമായിരുന്നു കാളിദാസൻ അവതരിപ്പിച്ചിരുന്നത്. മീൻ കുഴമ്പും മൺപാനയും, വിക്രം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സിദ്ധാർത്ഥ്,സമുദ്രക്കനി, ഗുഗു സോമസുന്ദരം, ഗുൽഷൻ ഗ്രോവർ എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2024 ൽ ഇന്ത്യൻ 2 റീലിസിനെത്തുമെന്നാണ് റിപ്പോർട്ട്.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments