അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ

  • IndiaGlitz, [Saturday,February 11 2023]

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധിക നികുതി കൊടുക്കരുതെന്ന ജനങ്ങളോടുള്ള പ്രഖ്യാപനം പിൻവലിച്ചു. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്‌ക്കരണത്തിൽ ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതി അടയ്ക്കരുതെന്ന് ജനങ്ങളോട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ ആഹ്വാനം ചെയ്തിരുന്നു. 2014 ല്‍ യുഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി ബഹിഷ്കരിക്കാന്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ആഹ്വാനം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍റെ പ്രഖ്യാപനമുണ്ടായത്. എന്നാൽ നികുതി ബഹിഷ്കരിക്കണമെന്ന കെ.പി.സി.സി. അധ്യക്ഷൻ്റെ ആഹ്വാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളുകയാണുണ്ടായത്. നികുതിയടയ്ക്കാതിരിക്കുന്നത് അപ്രായോഗികമാണെന്നും അത് കോൺഗ്രസിൻ്റെ അഭിപ്രായമല്ല എന്നും വി.ഡി സതീശൻ പറഞ്ഞു. വര്‍ധിപ്പിച്ച നികുതി ബഹിഷ്കരിക്കാനുള്ള തീരുമാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഉണ്ടായ ഭിന്നത ചര്‍ച്ച ചെയ്യാമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം പിൻവലിച്ചത്.