മോന്‍സണ്‍ മാവുങ്കല്‍ കേസിൽ കെ സുധാകരന്‍ രണ്ടാം പ്രതി
- IndiaGlitz, [Tuesday,June 13 2023]
സാമ്പത്തിക തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രണ്ടാം പ്രതി. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് കെ.സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കെ.സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുധാകരനെതിരെ വഞ്ചനാ കുറ്റമാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ബുധനാഴ്ച ക്രൈം ബ്രാഞ്ച് കളമശ്ശേരി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
മോൻസൻ മാവുങ്കലിന്‍റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ.സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. കെ.സുധാകരനും മോൻസൻ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തു വന്നിരുന്നു.