കെ.ഇ.മാമ്മന്ž അന്തരിച്ചു

  • IndiaGlitz, [Thursday,July 27 2017]

പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.ഇ.മാമ്മന്‍(96) അന്തരിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
തികഞ്ഞ ഗാന്ധിയനായ മാമ്മന്‍ മദ്യവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. അവിവാഹിതനായ അദ്ദേഹം സഹോദരന്‍ കെ.ഇ.ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മന്റെ തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം.


പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തിലെ കെ.സി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31ന് തിരുവനന്തപുരത്തായിരുന്നു ജനനം. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി.


സ്വാതന്ത്ര്യത്തിനു ശേഷവും അധികാരരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ആ സമരജീവിതം തുടര്‍ന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

More News

ഉജ്വലം: ഒന്നാമിന്നിങ്സില്ž ഇന്ത്യക്ക് 600

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്ž 600 റണ്žസിന്റെ മികച്ച സ്കോറുമായി ഇന്ത്യ...

നായികാവേഷം വാഗ്ദാനം ചെയ്തു പുതുമുഖ നടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്ž

സിനിമയില്ž നായികാവേഷം നല്žകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും 33 ലക്ഷത്തോളം...

ചിത്രയെ ഒഴിവാക്കിയത് യോഗ്യത ഇല്ലാത്തതിനാലെന്ന് അത് ലറ്റിക് ഫെഡറേഷന്ž

ലോക ചാമ്പ്യന്žഷിപ്പിനുള്ള ടീമില്ž നിന്ന് മലയാളി അത്ലറ്റ് പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലെന്ന് ദേശീയ...

ദിലീപ് ഭൂമി കയ്യേറി, അളന്നുതിട്ടപ്പെടുത്താൻ തഹസിൽദാര്‍

നടിയെ ആക്രമിച്ച കേസില്ž ജയിലിലുള്ള നടന്ž ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്žട്ട്. വടക്കന്ž...

നടിയെ ആക്രമിച്ച കേസ്: കോടതി നടപടികള് രഹസ്യമാക്കി

യുവനടിയെ ആക്രമിച്ച കേസിലെ കോടതിനടപടികള്ž രഹസ്യമാക്കി. പ്രോസിക്യൂഷന്ž നല്žകിയ അപേക്ഷയിലാണ്...