കെ.ഇ.മാമ്മന്ž അന്തരിച്ചു

  • IndiaGlitz, [Thursday,July 27 2017]

പ്രമുഖ സ്വാതന്ത്ര്യസമരസേനാനി കെ.ഇ.മാമ്മന്‍(96) അന്തരിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.
തികഞ്ഞ ഗാന്ധിയനായ മാമ്മന്‍ മദ്യവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. അവിവാഹിതനായ അദ്ദേഹം സഹോദരന്‍ കെ.ഇ.ഉമ്മന്റെ മകന്‍ ഗീവര്‍ഗീസ് ഉമ്മന്റെ തിരുവനന്തപുരം കുന്നുകുഴിയിലെ വീട്ടിലായിരുന്നു താമസം.


പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തിലെ കെ.സി.ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി 1921 ജൂലൈ 31ന് തിരുവനന്തപുരത്തായിരുന്നു ജനനം. ട്രാവന്‍കൂര്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റായിരിക്കെ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ക്കെതിരേ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ പഠനകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സജീവമായി.


സ്വാതന്ത്ര്യത്തിനു ശേഷവും അധികാരരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ആ സമരജീവിതം തുടര്‍ന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.