ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കിരീടം നിലനിര്‍ത്തി കേരളം

  • IndiaGlitz, [Thursday,September 21 2017]

ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ നേടിയ കേരളം എതിരാളികളെ ബഹുദൂരം പിന്നിലാക്കി 913 പോയിന്റുമായാണ് ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. ആദ്യ ദിനത്തില്‍ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ തമിഴ്‌നാടിന് രണ്ടാം ദിനത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. 34 സ്വര്‍ണവും 39 വെള്ളിയും 40 വെങ്കലവും നേടിയ തമിഴ്‌നാടിന് 748 പോയിന്റുനേടി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.