രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ജോയ് മാത്യു

  • IndiaGlitz, [Wednesday,April 12 2023]

മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകള്‍ അനീതിക്കെതിരെ ശബ്ദിക്കില്ലെന്ന് നടൻ ജോയ് മാത്യു. രാഹുല്‍ ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയില്‍ വെച്ചായിരുന്നു ജോയ് മാത്യുവിൻ്റെ വാക്കുകള്‍. ഞാന്‍ കോണ്‍ഗ്രസുകാരന്‍ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് തന്നെ അതറിയില്ല, ഞാനൊരു കലാകാരനും നടനുമാണ്. എന്റെ സിനിമ കോണ്‍ഗ്രസുകാര്‍ മാത്രം കാണണം, കമ്യൂണിസ്റ്റുകാര്‍ കാണേണ്ട, എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. നെറികേടിനെ നെറികേടെന്ന് പറയാന്‍ കാണിക്കുന്ന ആര്‍ജ്ജവത്തെയാണ് ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന് വിളിക്കുകയെങ്കില്‍, ഞാന്‍ സൂപ്പര്‍ സ്റ്റാറാണ്. നിങ്ങള്‍ക്ക് ഒരുപാട് സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകും. പക്ഷേ സമൂഹത്തില്‍ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാന്‍ ധൈര്യമില്ലാത്തവരാണ്. തെറ്റ് കണ്ടാൽ അത് ചോദ്യം ചെയ്യുന്ന, ഒരാൾ ഒറ്റയ്ക്കു നിന്നു പോരാടാൻ തയ്യാറാകുന്നൊരു മനസ്സാണ് രാഹുൽ ​ഗാന്ധിയുടേത്. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയെയാണ് എന്നും നടൻ വേദിയിൽ സംസാരിച്ചു. അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഈ ഇന്ത്യൻ അവസ്ഥയിൽ ‘ഒരാൾ കള്ളൻ’ എന്നു പറയാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റത്തെ സ്വാഗതം ചെയ്യുന്നു എന്നും ജോയ് മാത്യു പറഞ്ഞു.

More News

സ്വർണക്കടത്തു കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

സ്വർണക്കടത്തു കേസ്: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍

മന്ത്രി മുഹമ്മദ് റിയാസിന് മതതീവ്രവാദ സംഘടനകളുമായി ബന്ധം: കെ സുരേന്ദ്രന്‍