close
Choose your channels

ജോഷി - ജോജു ജോർജ് ചിത്രം 'ആന്റണി' ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം

Wednesday, August 2, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ജോഷി - ജോജു ജോർജ് ചിത്രം ആന്റണി ഓഡിയോ റൈറ്റ്‌സ് ഇനി സരിഗമക്ക് സ്വന്തം

ജോഷിയും-സുരേഷ് ഗോപിയും ഒന്നിച്ച പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും, ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ആന്റണിയുടെ ഓഡിയോ റൈറ്റ്‌സ് സരിഗമ സ്വന്തമാക്കി. ജോഷിയുടെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ ആയിരുന്നു. അവർ തന്നെ ആണ് ആന്റണിയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ സവിശേഷത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ ഒരുപാട് പ്രതീക്ഷയോടെ ആണ് ആരാധകർ ആന്റണിക്കായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ അപ്‌ഡേറ്റും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.

ആന്റണിയിൽ മറ്റു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. കല്യാണി പ്രിയദർശൻ ആശാ ശരത്തും ആദ്യമായി ആണ് ഒരു ജോഷി ചിത്രത്തിൽ അഭിനയിക്കുന്നത്. ജോജു ജോർജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. കാട്ടാളൻ പൊറിഞ്ചു എന്ന കഥാപാത്രം ആയി ജോജു ജോർജ്ജ് എത്തിയത്. ജോജുവിൻ്റെ കരിയറിലെ ഏറ്റവും പവർ ഫുൾ മാസ്സ് കഥാപാത്രവും ഏറെ ആരാധകർ ഉള്ള കഥാപാത്രം കൂടിയായിരുന്നു കാട്ടാളൻ പോറിഞ്ചു. പൊറിഞ്ചുവിൻ്റെ വലിയ വിജയത്തിന് ശേഷം സംവിധായകൻ ജോഷിയും ജോജുവും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment