ജോസ് കെ മാണിയുടെ മകൻ പ്രതിയായ മണിമല വാഹനാപകടം: എം പി മരിച്ചവരുടെ വീട് സന്ദർശിച്ചു
Send us your feedback to audioarticles@vaarta.com
മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി എം പി. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് കുടുംബാംഗങ്ങളെ അറിയിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും ജോസ് കെ മാണി അറിയിച്ചിട്ടുണ്ട്. നിങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്രയും ദിവസം വരാതിരുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. ജോസ് കെ മാണിയുടെ മകനോട് വിദ്വേഷം ഒന്നുമില്ലെന്ന്, മണിമല അപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ പിതാവ് ജോളി നേരത്തെ പറഞ്ഞിരുന്നു. എംപിയുടെ മകനോട് മനസില്‍ വിദ്വേഷമൊന്നുമില്ല, പക്ഷേ തൻ്റെ കുടുംബത്തിന് നീതി നിഷേധിക്കരുതെന്ന് ജോളി ആവശ്യപ്പെട്ടു. മരിച്ച ജിസിൻ്റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നോട്ടുളള ജീവിതത്തിന് ജോലി നല്‍കണമെന്ന് പറഞ്ഞിരുന്നു. കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍ ജിസ് (35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്. ഇവർ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു. ഇവരുടെ സ്കൂട്ടർ ജോസ് കെ മാണിയുടെ മകന്‍ സഞ്ചരിച്ചിരുന്ന ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ദിവസം തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
Follow us on Google News and stay updated with the latest!
-
Riyan Arjun
Contact at support@indiaglitz.com
Comments