ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാട് അഭിമാനകരം: ടി പത്മനാഭന്‍
- IndiaGlitz, [Thursday,May 04 2023]
ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ രാജ്യസഭാ അധ്യക്ഷൻ്റെ നടപടിയില്‍ വിമര്‍ശനവുമായി ടി. പത്മനാഭൻ രംഗത്ത്. ജോണ്‍ ബ്രിട്ടാസ് എംപി തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ല. അഭിപ്രായം പറഞ്ഞതിൻ്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിലപാട് മലയാളിയെന്ന നിലയില്‍ അഭിമാനകരമാണെന്നും ടി പത്മാനഭന്‍ വ്യക്തമാക്കി. രാജ്യത്ത് അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നും ഇന്ത്യ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു.
അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിൻ്റെ പേരില്‍ ജോണ്‍ ബ്രിട്ടാസ് എം പിയോട് വിശദീകരണം ആവശ്യപ്പെട്ട നടപടിയെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കേരളത്തെ അധിക്ഷേപിച്ച് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയതിൻ്റെ പേരിലാണ് ജോണ്‍ ബ്രിട്ടാസ് എം പിയോട് നേരത്തെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം തേടിയത്. വിശദീകരണം തേടിയെതിന് എതിരെ ധാരാളം പ്രതിഷേധം ഉയര്‍ന്നിരുന്നു.