മമ്മൂട്ടിയുടെ ഉമ്മയുടെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് ജോൺ ബ്രിട്ടാസ്

  • IndiaGlitz, [Friday,April 21 2023]

മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന മകന് ജന്മം നൽകിയ ഉമ്മ ഓർമ്മയായി എന്ന് മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിൻ്റെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് ജോൺ ബ്രിട്ടാസ്. സ്വന്തം അമ്മയുടെ വേർപാടിൻ്റെ ദുഃഖം എത്രയെന്ന് എനിക്ക് അനുഭവത്തിലൂടെ നന്നായി അറിയാം. എൻ്റെ അമ്മയുടെ മരണത്തിനു കൃത്യം ഒരു മാസത്തിനു ശേഷമാണ് മമ്മൂക്കയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നതെന്നും ബ്രിട്ടാസ് പറയുന്നു. മമ്മൂക്കയുടെയും കുടുംബത്തിൻ്റെയും ദുഖത്തിലും വേദനയിലും പങ്ക് ചേരുന്നു എന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.

ആലപ്പുഴ ജില്ലയിലെ ചന്ദിരൂരിൽ ജനിച്ച ഫാത്തിമ ഇസ്മായേൽ വിവാഹശേഷമാണ് വൈക്കം ചെമ്പിലെത്തിയത്. മമ്മൂട്ടിയുടെ പിതാവ് ഇസ്മായേൽ പാണംപറപ്പിൽ പത്ത് വർഷം മുമ്പാണ് മരിച്ചത്. 'എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്തും ആദ്യത്തെ സുഹൃത്തും അമ്മ ആണ്' എന്ന് മമ്മൂട്ടി ഒരിക്കല്‍ ഉമ്മയോടൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് കുറിച്ചിരുന്നു.

More News

കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാൻ സംസ്ഥാനത്തിന് സാധിക്കില്ല: ആന്റണി രാജു

കേന്ദ്രം കൊണ്ടുവന്ന നിയമം മാറ്റാൻ സംസ്ഥാനത്തിന് സാധിക്കില്ല: ആന്റണി രാജു

സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്

പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ നിര്യാതയായി

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ നിര്യാതയായി

ഐപിഎൽ 2023: പഞ്ചാബ് കിങ്സിനെ തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

ഐപിഎൽ 2023: പഞ്ചാബ് കിങ്സിനെ തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്