'ക്യാപ്‌ടൻ' കാത്തിരിക്കുന്നു ഫിഫയ്ക്കായി
Send us your feedback to audioarticles@vaarta.com
ഫിഫ അണ്ടർ17ലോകകപ്പ് കൊച്ചിൽ നടക്കുമെന്ന് ഉറപ്പായതോടെ കേരളത്തിലെ ഫുട്ബോൾ ആരാധകരെക്കാൾ ത്രില്ലിലാണ് 'ക്യാപ്‌ടൻ' എന്ന മലയാള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജയസൂര്യ നായകനാകുന്ന ചിത്രം സെപ്‌തംബറിൽ നടക്കുന്ന ലോകകപ്പിനൊപ്പം റിലീസ് ചെയ്യുന്നത് സിനിമയ്‌ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും താരങ്ങളും.
കേരളം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ വി.പി. സത്യന്റെ കഥപറയുന്ന ചിത്രമാണ് ക്യാപ്‌ടൻ. 1992-ൽ കേരളം രണ്ടാം സന്തോഷ് ട്രോഫി നേടുമ്പോഴും 93-ൽ കിരീടം നിലനിർത്തിയപ്പോഴും സത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2006-ൽ ചെന്നൈയിൽ ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ആ അനശ്വര കായികതാരം.
ജയസൂര്യയാണ് സത്യനെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. അനുസിത്താര, സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com