മണിരത്‌നം ചിത്രത്തിലെ ജയറാമിന്റെ ലുക്ക് കണ്ടോ?

  • IndiaGlitz, [Thursday,January 09 2020]

മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ ജയറാം. ഇതാദ്യമായാണ് മണിരത്‌നം ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നത്.

ഇന്ന് ലൊക്കേഷനിൽനിന്നും താരം പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ചിത്രത്തിൽ മൊട്ടയടിച്ച് ക്ലീന്‍ ഷേവ് ചെയ്ത പുതിയ ലുക്കിൽ ആണ് താരം. തമിഴ് നടന്മാരായ ജയംരവിയും കാർത്തിയും ഉണ്ട് ജയറാമിനൊപ്പം ചിത്രത്തിൽ.

വിക്രം, ഐശ്വര്യറായ് ബച്ചന്‍, തൃഷ, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ഐശ്വര്യ രാജേഷ്, കിഷോര്‍, അശ്വിൻ കാകുമാനു, ശരത് കുമാര്‍, പ്രഭു, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കും. ഇ അടുത്തായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നത്.

സംഗീതത്തിന് എ ആർ റഹ്മാൻ, ഛായാഗ്രഹണത്തിന് രവി വർമാൻ, എഡിറ്റിംഗിന് ശ്രീകാർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനിനായി തോട്ട തരാനി, വസ്ത്രധാരണത്തിന് എക ലഖാനി, മേക്കപ്പിനായി വിക്രം ഗെയ്ക്വാഡ് എന്നിവരാണ് പോസ്റ്ററിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ ചരിത്ര നാടകത്തിന്റെ നൃത്തസം‌വിധാനത്തിന്റെ ചുമതല മാസ്റ്റർ ബ്രിന്ദ ഏറ്റെടുത്തിരിക്കുന്നു.

ഈ ചിത്രത്തിന്റെ തിരക്കഥ മണിരത്‌നവും 'കുരംഗു ബോംമൈ' സിനിമയിലൂടെ പ്രശസ്തനായ കുമാരവേലും ചേർന്നാണ് എഴുതിരിക്കുന്നത്. ഡയലോഗുകൾ എഴുതിയിരിക്കുന്നത് ജയമോഹൻ.

മണിരത്നത്തിന്റെ സ്വപ്നപദ്ധതിയായ ഈ ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന കൃതിയെ ആധാരമാക്കിയാണ് ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. ലൈക്ക പ്രൊഡക്ഷനുമായി സഹകരിച്ച് മദ്രാസ് ടോക്കീസാണ് ഈ യുദ്ധ ഇതിഹാസം നിർമിക്കുന്നത്ചി. ത്രത്തിന്റെ ഷൂട്ടിംഗ് തായ്‌ലൻഡിൽ പുരോഗമിക്കുകയാണ്.