റെക്കോർഡ് വിലയിൽ OTT, മ്യൂസിക്, സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ജവാൻ

  • IndiaGlitz, [Tuesday,June 06 2023]

ഷാരൂഖ് ഖാൻ ഫാൻസ്‌ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജവാൻ റെക്കോർഡ് വിലയിൽ ഒടിടി, മ്യൂസിക്, സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി. ആറ്റ്‌ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിച്ച ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ് ജവാൻ. എഡ്ജ് ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായെത്തുന്ന ജവാനിൽ രാജ്യത്തെ മികച്ച താരനിരതന്നെ അണി നിരക്കുന്നുണ്ട്. ഷാരൂഖ് ഖാൻ്റെ മുൻ ചിത്രമായ 'പത്താൻ' 1050 കോടിയിലധികം കളക്ഷൻ നേടിയ ഒരു ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. അതുകൊണ്ടു തന്നെ ജവാൻ്റെ റൈറ്റ്സ് റെക്കോർഡ് വിലക്ക് നേടിയ പ്ലാറ്റഫോം ഏതാണെന്നറിയാനുള്ള ആകാംഷ ചെറുതല്ല. ജവാൻ സെപ്റ്റംബർ 7 ന് റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും. നയൻതാര നായികയായെത്തുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ ഷാരൂഖ് ഖാൻ എത്തുന്നതെന്നാണ് വിവരങ്ങൾ. വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്.

More News

സംസ്ഥാനത്ത് രണ്ടു ദിവസം തീയേറ്ററുകൾ അടച്ചിടും

സംസ്ഥാനത്ത് രണ്ടു ദിവസം തീയേറ്ററുകൾ അടച്ചിടും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം

'ബോയപതിരാപോ': ഷൂട്ടിംഗ് പുരോഗമിക്കുന്നു

'ബോയപതിരാപോ': ഷൂട്ടിംഗ് പുരോഗമിക്കുന്നു

മെസ്സിയുടെ വരവ് പ്രതീക്ഷിച്ച് ബാഴ്‌സലോണ

മെസ്സിയുടെ വരവ് പ്രതീക്ഷിച്ച് ബാഴ്‌സലോണ

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കെ ഫോൺ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു