റിലീസിനൊരുങ്ങി "ജാനകി ജാനേ"
Send us your feedback to audioarticles@vaarta.com
എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന അനീഷ് ഉപാസന രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ജാനകി ജാനേ. ഉയരെക്ക് ശേഷം എസ് ക്യൂബിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനെയിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത് സൈജു കുറുപ്പ്, നവ്യാനായർ, ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസിർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അൻവർ, മണികണ്ഠൻ കൂടാതെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ജാനകി ജാനേയുടെ പ്രധാന ലൊക്കേഷൻ ഇരിഞ്ഞാലക്കുടയിലെ കാറളം എന്ന ഗ്രാമമായിരുന്നു.
ജാനകി ജാനെയുടെ ആദ്യ ടീസർ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതും വാർത്തകളിൽ ഇടം പിടിച്ചതുമെല്ലാം പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ് നൽകുന്നത്. തീർത്തും നർമ്മം കലർന്ന ഒരു കുടുംബചിത്രവുമായി എസ് ക്യൂബ് ഇത്തവണ പ്രേക്ഷകരിലേക്ക് എത്തുന്നത്. സൈജുകുറുപ്പിൻ്റെ മുഴുനീള നായകവേഷമാണ് ചിത്രത്തിൻ്റെ മറ്റൊരു സവിശേഷത. ഉണ്ണിമുകുന്ദൻ എന്ന പേരിലാണ് സൈജുകുറുപ്പ് ജാനകി ജാനെയിൽ. സബ് കോണ്ട്രാക്‌ടർ ഉണ്ണി മുകുന്ദനായി സൈജുകുറുപ്പ് നായകനാവുമ്പോൾ ഓഫ് സെറ്റ് പ്രെസ്സ് ജീവനക്കാരി ജാനകിയായി നവ്യാനായർ നായികയാവുന്നു. ജാനകിയുടെ പേടിയാണ് സിനിമയുടെ ഇതിവൃത്തമെന്നത് ഒരു ടീസറിലൂടെ തന്നെ സംവിധായകന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ജാനകി ജാനെയുടെ സംഗീത സവിധായകർ കൈലാസ് മേനോനും സിബി മാത്യു അലക്സുമാണ്. ഛായാഗ്രഹണം - ശ്യാം പ്രകാശ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, കോസ്റ്റും - സമീറ സനീഷ്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രത്തീന, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, ചീഫ് അസോ ഡയറക്ടര്‍ - രഘുരാമ വര്‍മ്മ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, കളറിസ്റ്റ് - ശ്രീജിത്ത് സാരംഗ്, സബ് ടൈറ്റിൽസ് - ജോമോൾ (ഗൗരി), കോ റൈറ്റര്‍ - അനില്‍ നാരായണന്‍, അസോ ഡിറക്ടര്‍സ് റെമീസ് ബഷീര്‍, റോഹന്‍ രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - അനീഷ് നന്ദിപുലം, പി ആര്‍ ഓ - വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com