പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥി

  • IndiaGlitz, [Friday,August 11 2023]

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചു. പുതുപ്പള്ളിയിലേത് വ്യക്തികൾ തമ്മിലുള്ള മത്സരമല്ലെന്നും ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂ, അത് കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ബിജെപിക്കാർക്കും വിശ്വാസിക്കും അവിശ്വാസിക്കും ആ പുണ്യാളൻ വിശുദ്ധ ഗീവർഗീസ് സഹദായാണ്. വ്യക്തിപരമായ പരാമർശങ്ങൾക്കോ വിവാദങ്ങൾക്കോ പുതുപ്പള്ളിയിൽ പ്രസക്തിയില്ല- ജെയ്ക് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിൻ്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേരും ജെയ്ക്കിന്റേതായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് ജില്ലാ കമ്മിറ്റിക്കു ശേഷം ഉണ്ടാകുമെന്നു മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നാളെ കോട്ടയത്ത് സ്ഥാനാർഥി പ്രഖ്യാപനം നടത്തും.

More News

യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ

ചലച്ചിത്ര നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് തടവുശിക്ഷ

'ഐഡിന്റിറ്റി'യിൽ വിനയ് റായും; ചിത്രീകരണം സെപ്റ്റംബറിൽ

'ഐഡിന്റിറ്റി'യിൽ വിനയ് റായും; ചിത്രീകരണം സെപ്റ്റംബറിൽ

ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ