ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • IndiaGlitz, [Wednesday,August 16 2023]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 ന് കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവിടെ നിന്ന് എല്‍ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പണത്തിനായി പോയത്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഇന്ന് നടക്കും.

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. വ്യാഴാഴ്ച രാവിലെ 11.30 ന് ഇരുവരും പത്രിക സമര്‍പ്പിക്കും എന്നാണ് വിവരം. സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തെ ക്കുറിച്ചുള്ള സംവാദത്തിന് യുഡിഎഫിൻ്റെ വെല്ലുവിളി ജെയ്ക്ക് സി തോമസ് സ്വീകരിച്ചിരുന്നു. യു ഡി എഫ് ഭരണകാലവും എൽ ഡി എഫ് ഭരണ കാലവും തമ്മിൽ താരതമ്യം ചെയ്ത് സംവാദം നടത്താം, യു ഡി എഫ് തയ്യാറാണോ എന്നായിരുന്നു ജെയ്ക്കിൻ്റെ ചോദ്യം. എന്നാൽ വികസന വിഷയത്തിൽ യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യു ഡി എഫ് നടത്തുന്നതെന്നും ജെയ്ക് സി തോമസ് വ്യക്തമാക്കിയിരുന്നു.

More News

മാത്യു കുഴല്‍ നാടൻ എം.എൽ.എക്കെതിരെ സിപിഐഎം

മാത്യു കുഴല്‍ നാടൻ എം.എൽ.എക്കെതിരെ സിപിഐഎം

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്നു നടക്കും

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി; മന്ത്രിതല ചർച്ച ഇന്നു നടക്കും

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വീല്‍ ചെയർ വിതരണം

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഇലക്ട്രിക് വീല്‍ ചെയർ വിതരണം

ഓരോ വീടും ശ്മശാനമാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ: പ്രകാശ് രാജ്

ഓരോ വീടും ശ്മശാനമാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ: പ്രകാശ് രാജ്

വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്സ്

വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്സ്