'ജയിലർ': 300ൽ അധികം തീയേറ്ററുകളിൽ റിലീസിനൊരുങ്ങി

  • IndiaGlitz, [Tuesday,August 08 2023]

സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തും. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം 2 വർഷങ്ങൾക്കിപ്പുറമാണ് രജനി ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനോടകം തന്നെ വൈറലാണ്.

ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിന് ഒപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ ആണ് സംവിധാനം. അനിരുദ്ധ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിൻ്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.