'ജയ് ഗണേഷ്': പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ
Send us your feedback to audioarticles@vaarta.com
'ജയ് ഗണേഷ്' എന്ന തൻ്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലത്ത് ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതം ആയിട്ടായിരുന്നു പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കറാണ് ചിത്രത്തിൻ്റെ സംവിധായകൻ. രഞ്ജിത് ശങ്കറും ഫെയ്സ് ബുക്കിലൂടെ ചിത്രത്തേ കുറിച്ചുള്ള വിവരം പങ്കുവെച്ചിട്ടുണ്ട്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെ ആണ് ജയ് ഗണേഷിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്.
ജയ് ഗണേശിൻ്റെ തിരക്കഥ പൂർത്തിയാക്കിയ ശേഷം ഈ വേഷം അവതരിപ്പിക്കാനുള്ള ഒരു നടനായുള്ള തിരച്ചിലിലായിരുന്നു താനെന്നാണ് നായകനായി ഉണ്ണി മുകുന്ദനിലേക്ക് എത്തിയതിനേക്കുറിച്ച് രഞ്ജിത് ശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഉണ്ണി മുകുന്ദൻ്റെ നിർമാണ കമ്പനിയും ഡ്രീംസ് ആൻഡ് ബിയോണ്ടും ചേർന്നാണ് ചിത്രത്തിൻ്റെ നിർമാണം. അതേസമയം സ്പീക്കർ എ എൻ ഷംസീറിൻ്റെ മിത്ത് പരാമർശം ചർച്ചയായതോടെയാണ് ഇത്തരം ഒരു ചിത്രവുമായി ഉണ്ണി മുകുന്ദൻ എത്തുന്നതെന്നും വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടിയ സിനിമയാണെന്നും ഇതിൽ രാഷ്ട്രീയമുണ്ടെന്നുമൊക്കെ വിമർശനങ്ങൾ ഉയർന്നിരുന്നു.
Follow us on Google News and stay updated with the latest!
Comments