'ജാക്സൺ ബസാർ യൂത്ത്' മെയ് 19നു തിയേറ്ററുകളിൽ
- IndiaGlitz, [Tuesday,May 02 2023]
ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ജാക്സൺ ബസാർ യൂത്തിൻ്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 'മെയ് 19നു തിയേറ്ററുകളിൽ ബാൻഡ് മേളം' എന്ന ടാഗ് ലൈനോടു കൂടിയാണു ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണൻ, ഫാഹിം സഫർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ പള്ളി പെരുന്നാൾ ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.
സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉസ്മാൻ മാരാത്താണു. കണ്ണൻ പട്ടേരി ചായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. സംഗീത സംവിധാനം: ഗോവിന്ദ് വസന്ത, വരികൾ: സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, പരസ്യകല - യെല്ലോ ടൂത്ത്, സ്റ്റണ്ട് - ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ: ആതിര ദിൽജിത്.