ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

  • IndiaGlitz, [Friday,August 18 2023]

അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെ നാലു പ്രതികൾ വിചാരണ നേരിടണമെന്നും നവംബര്‍ മൂന്നിന് നേരിട്ട് ഹാജരാകണമെന്നും കോടതി. കേസ് പിൻവലിക്കണമെന്ന സർക്കാരിൻ്റെ അപേക്ഷ കോടതി തള്ളി. ആവശ്യം പൊതുതാത്‌പര്യത്തിന് വിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് വ്യക്തമാക്കി.

കഴിഞ്ഞ വർഷം പെരുമ്പാവൂർ കോടതിയിൽ വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ വനം വകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതി ഉണ്ടെന്നും ഈ സാഹചര്യത്തിൽ വനം വകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. മോഹൻലാലിനു പുറമേ ആനക്കൊമ്പു വിറ്റ കെ കൃഷ്ണകുമാർ, ആനയുടമകളായിരുന്ന തൃശൂർ ഒല്ലൂർ സ്വദേശി പി എൻ കൃഷ്‌ണകുമാർ, ചെന്നൈ സ്വദേശിനി നളിനി രാധാകൃഷ്‌ണൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. തേവരയിലെ മോഹൻലാലിൻ്റെ വീട്ടിൽ 2011 ഡിസംബർ 21 ന് ആദായ നികുതി വകുപ്പിൻ്റെ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.

More News

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി ഡി സതീശന്‍

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

'കിഷ്ക്കിന്ധാകാണ്ഡം': ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള പണം സി.ഒ.ടി നസീറിൻ്റെ മാതാവ് നല്‍കി

ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും

ജൂഡ് ആന്തണി ചിത്രത്തിൽ വിക്രമും രശ്മിക മന്ദാനയും

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി