നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടന്‍ ധാരണയാണ്: കെ.ബി ഗണേഷ് കുമാര്‍
- IndiaGlitz, [Monday,July 17 2023]
പൊതുചടങ്ങ് ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച സിഡിഎസ് ചെയര്‍പേഴ്സണെ ഉപദേശിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എ നിലവിളക്ക് തെളിയിക്കുന്നത് മതപരമായ പ്രവൃത്തിയായി കാണേണ്ടതില്ലെന്ന് ചെയര്‍പേഴ്സണെ ഉപദേശിച്ചത്.
വിളക്ക് കൊളുത്താൻ വിളിച്ചപ്പോൾ മതപരമായ കാര്യം പറഞ്ഞ് സിഡിഎസ് ഒഴിഞ്ഞതോടെയായിരുന്നു ഗണേഷ് കുമാറിൻ്റെ ഉപദേശം. പള്ളികളിലെ വൈദികർ മുതൽ ബിഷപ്പുമാർ വരെയുള്ളവർ വിളക്ക് കൊളുത്താറുണ്ട്. അമ്പലത്തിൽ നിന്ന് കിട്ടിയ ഉണ്ണിയപ്പം സ്വാദോടെ കഴിച്ചയാളാണ് പാണക്കാട് തങ്ങൾ. വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല. യേശുക്രിസ്തു ജൂദനായിരുന്നു. നിലവിളക്ക് ഹിന്ദുവിൻ്റെ ആണ് എന്നത് മണ്ടൻ ധാരണയാണ്. വിവാഹപ്പൊരുത്തം അറിയാനായി ജാതകം നോക്കുന്നതിനെയും ഗണേഷ് കുമാർ വിമർശിച്ചു. താൻ നേരത്തെ ഒരു വിവാഹം കഴിച്ചതാണ്. അന്ന് ജാതകത്തിൽ പറഞ്ഞിരുന്നത് നല്ല പൊരുത്തമുണ്ടെന്നായിരുന്നു. എന്നാൽ ആ വിവാഹബന്ധം വേർപെട്ടു. ജാതകം ഒന്നും നോക്കാതെ രണ്ടാമതൊരു വിവാഹം കഴിച്ചു. ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടു പോകുന്നു എന്നായിരുന്നു ഗണേഷിന് പറയാനുണ്ടായിരുന്നത്.