close
Choose your channels

ഗണപതി മിത്തെന്നും അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; എം.വി ഗോവിന്ദൻ

Friday, August 4, 2023 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഗണപതി മിത്തെന്നും അള്ളാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല; എം.വി ഗോവിന്ദൻ

ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗണപതി മിത്താണെന്ന് ഷംസീറും പറഞ്ഞിട്ടില്ലെന്നും മറിച്ചുള്ളതൊക്കെ കള്ള പ്രചാരണങ്ങൾ ആണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

"ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല. അല്ലാഹു വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ പ്രമാണത്തിൻ്റെ ഭാഗമല്ലേ. ഗണപതിയും അങ്ങനെ തന്നെ. പിന്നെ അത് മിത്താണെന്ന് എങ്ങനെ പറയാൻ സാധിക്കും, അങ്ങനെ പറഞ്ഞിട്ടില്ല. ഷംസീറും പറഞ്ഞില്ല. അത് തെറ്റായ പ്രചാരണമാണ്. ഞാൻ പത്ര സമ്മേളനത്തിൽ വിശദീകരിച്ചതിൻ്റെ തലയും വാലും വെച്ച് കള്ള പ്രചരണം നടത്തുകയാണ്"- ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ ഗണപതി മിത്താണെന്ന് എം.വി.ഗോവിന്ദൻ പറയുന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഗണപതി മിത്താണോ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന്, ഗണപതി മിത്തല്ലാതെ ശാസ്ത്രമാണോ എന്നായിരുന്നു എം.വി.ഗോവിന്ദൻ ചോദിച്ചത്. മിത്തിനെ മിത്തായി തന്നെയാണ് കാണേണ്ടത്, ഇത് തുറന്നു പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞത്.

Follow us on Google News and stay updated with the latest!   

Comments

Welcome to IndiaGlitz comments! Please keep conversations courteous and relevant to the topic. To ensure productive and respectful discussions, you may see comments from our Community Managers, marked with an "IndiaGlitz Staff" label. For more details, refer to our community guidelines.
settings
Login to post comment
Cancel
Comment