സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രം: കെ സുരേന്ദ്രൻ
Send us your feedback to audioarticles@vaarta.com
സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരിൽ മത്സരിക്കാൻ അരങ്ങൊരുക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചെയ്യുന്നതെന്ന എ സി മൊയ്തീൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മന്ത്രിയായിരുന്ന കാലത്ത് ചെയ്ത കൊള്ളരുതായ്മകൾ വെളിച്ചത്തു വരാതിരിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ് സുരേഷ് ഗോപിക്ക് എതിരെയുള്ള എ സി മൊയ്തീൻ്റെ പ്രസ്താവനയെന്ന് സുരേന്ദ്രൻ ആരോപിച്ചു.
സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീൻ്റെ വ്യാമോഹം മാത്രമാണെന്നും പത്തനംതിട്ടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. മൊയ്തീനും മൊയ്തീൻ്റെ ബിനാമികളും മൊയ്തീൻ്റെ ബന്ധുക്കളും ചേര്‍ന്നാണ് കരുവന്നൂരില്‍ വലിയ കൊള്ള നടത്തിയത്. സതീശന്‍ നടത്തിയ കൊള്ളയിലും അരവിന്ദാക്ഷന്‍ നടത്തിയ കൊള്ളയിലും മൊയ്തീൻ്റെ പങ്ക് വളരെ വ്യക്തമാണ്. കറുത്ത കൈകളാണ് മൊയ്തീന്റേത്. അത് സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് വെളുപ്പിക്കാന്‍ നോക്കണ്ട എന്നും സുരേന്ദ്രൻ പറഞ്ഞു.
Follow us on Google News and stay updated with the latest!
Comments