സമൂഹത്തില്‍ ഉള്ളതും പറയുന്നതുമായ കാര്യങ്ങൾ സിനിമയില്‍ കാണിക്കുമ്പോൾ വിവാദമാകുന്നത് വിരോധാഭാസമാണ്: ഹണി റോസ്
- IndiaGlitz, [Monday,February 06 2023]
മലയാള സിനിമയിൽ 17 വർഷം പൂർത്തിയാക്കിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചു. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ രംഗത്തും ഹണി പ്രശസ്തയായി. സിനിമയിലും പുറത്തും ബോഡി ഷെയിമിങ്ങും പരിഹാസങ്ങളും നിരന്തരം നേരിടേണ്ടി വരുന്നതിനെ പറ്റിയും സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന മോശം കമന്റുകളെക്കുറിച്ചും ഇന്ത്യ ഗ്ലിറ്റ്സിൻ്റെ അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ് നടിയിപ്പോള്‍. തുടക്കകാലത്ത് തനിക്ക് സിനിമാ രംഗത്ത് നിന്ന് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് സമീപനങ്ങളെക്കുറിച്ച് ഹണി റോസ് പറഞ്ഞു. വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തില്‍ അഭിനയിച്ചതിനെ പറ്റിയും ഹണി പറഞ്ഞിരുന്നു. സത്യത്തില്‍ എന്നോട് കഥ പറയുമ്പോള്‍ സിനിമയില്‍ അങ്ങനെ ഒരു രംഗം ഉണ്ടായിരുന്നില്ല. ആ രംഗം എടുക്കുന്നതിൻ്റെ തലേ ദിവസമാണ് സംവിധായകന്‍ എന്നെ മാറ്റി നിര്‍ത്തി ആ രംഗത്തെ കുറിച്ച് പറഞ്ഞത്. അത്രയധികം ഇന്റന്‍സ് ആയിട്ടുള്ള കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ആ ഒരു രംഗത്ത് അവരുടെ പ്രണയം കാണിക്കാന്‍ അതിലും മികച്ച രംഗമില്ല എന്നൊക്കെ സംവിധായകന്‍ പറഞ്ഞു. അവരുടെ സംസാരത്തില്‍ എനിക്ക് കണ്‍വിന്‍സിങ് ആയിരുന്നു. അതുകൊണ്ടാണ് ആ രംഗം ചെയ്തത് എന്നും ഹണി വ്യക്തമാക്കി.
ആകെ ഒരു സിനിമയിലെ അങ്ങനൊരു രംഗം ചെയ്തിട്ടുള്ളു. എന്നാല്‍ അതിനെ മാര്‍ക്കറ്റ് ചെയ്തതാണ് വിവാദമായി മാറിയതെന്നാണ് നടി പറയുന്നത്. ഈ സിനിമയില്‍ ലിപ്‌ലോക്കും ഉണ്ടെന്ന തരത്തില്‍ പോസ്റ്ററിലൊക്കെ അച്ചടിച്ച് അത്തരത്തില്‍ സിനിമയെ പ്രാമോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഞാനത് കണ്ട് ശരിക്കും ഷോക്ക് ആയി. ഞാന്‍ മനസിലാക്കിയ സിനിമയോ എനിക്ക് പറഞ്ഞ് തന്ന സിനിമയോ അല്ല. തീര്‍ത്തും വ്യത്യസ്തമായിരുന്നു അതോടെ എനിക്ക് ഭയങ്കര വിഷമമായി എന്നും ഹണി റോസ് ഇന്ത്യ ഗ്ലിറ്റ്സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. സാധാരണ ജീവിതത്തില്‍ എന്തും പറയുകയോ പ്രവര്‍ത്തിക്കുയോ ചെയ്യാം. പക്ഷെ സിനിമയില്‍ അത് പാടില്ലെന്നത് എന്തൊരു വിരോധാഭാസമാണ്. സമൂഹത്തില്‍ ഉള്ളതും പറയുന്നതുമായ കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണിക്കുന്നത്. അത് സിനിമയില്‍ വരുമ്പോള്‍ എന്തു കൊണ്ടാണ് തെറ്റാവുന്നതെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. എപ്പോ വിളിച്ചാലും എത്ര സുഖമില്ലെങ്കിലും വിളിച്ചാൽ ഫോൺ എടുക്കുന്ന ഒരു നടിയാണ് ഹണി റോസ് എന്ന് ഇന്ത്യ ഗ്ലിറ്റ്സ് അവതാരിക പൊന്നി അഭിമുഖത്തിനിടെ പറയുകയുണ്ടായി.