ഐഎസ്എല്‍ സീസൺ ഫൈനൽ ഇന്ന്

ഐഎസ്എല്‍ സീസണിന് ഇന്ന് സമാപനം. ഐഎസ്എൽ ഫൈനലിൽ ഇന്ന് ബെംഗളൂരു എഫ്‌സി- എടികെ മോഹൻ ബഗാൻ പോരാട്ടം. മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരത്തിനു കിക്കോഫ്. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങള്‍ ജയിച്ചാണ് ബഗാന്‍ ഫൈനലില്‍ എത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇരുടീമുകളും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഐഎസ്എൽ ജേതാക്കൾക്ക് പാരിതോഷികമായി 6 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 2.5 കോടി രൂപ. ടോപ് സ്കോറർ പോരാട്ടത്തിൽ 12 ഗോളുകളുമായി ഒഡീഷ എഫ്സി താരം ഡിയേഗോ മൗറീഷ്യോയും ഈസ്റ്റ് ബംഗാൾ താരം ക്ലെയ്റ്റൻ സിൽവയുമാണ് മുന്നിൽ. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം ട്രോഫികൾ നേടി ചരിത്രം സൃഷ്ട്ടിച്ച എടികെ മോഹൻ ബഗാൻ തങ്ങളുടെ നാലാമത് കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുക. അതെസമയം, ബെംഗളൂരു എഫ്‌സിക്ക് ക്ലബ്ബിൻ്റെ ചരിത്രത്തിലെ രണ്ടാമത്തെ ഐ എസ്എൽ കിരീടമാണ് ഇന്ന് വിജയിച്ചാൽ നേടിയെടുക്കാൻ സാധിക്കുക.