ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം
Send us your feedback to audioarticles@vaarta.com
ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുർ എഫ് സിയെ പരാജയപ്പെടുത്തി. 74 -ാം മിനിറ്റിൽ സൂപ്പർ താരം അഡ്രിയൻ ലൂണ നേടിയ ഗോളിനാണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയം.
തുടർച്ചയായ രണ്ടാം കളിയിലാണ് ലൂണ ഗോളടിക്കുന്നത്. ലീഡ് വഴങ്ങിയതോടെ സമനില ഗോളിനായി ജംഷഡ്പൂർ താരങ്ങൾ ശ്രെമിച്ചു കൊണ്ടിരുന്നു. എന്നാൽ ചീമയുടെ നല്ലൊരു ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് ഉജ്വലമായി രക്ഷപ്പെടുത്തി. പിന്നാലെ ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ജംഷഡ്പൂർ ഗോളി രഹ്നേഷ് പന്ത് കൈയിലൊതുക്കി. ഇതിനിടയില്‍ മധ്യനിര താരം ഇമ്രാന് ഖാന് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത് ജംഷഡ്പൂരിന് തിരിച്ചടിയായി. ഒടുവിൽ മത്സരം ബ്ലാസ് റ്റേഴ്സിന് അനുകൂലമായി അവസാനിച്ചു. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Riyan Arjun
Contact at support@indiaglitz.com