സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മരണം കൊലപാതകം...?
- IndiaGlitz, [Tuesday,December 27 2022]
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിൻ്റെ മരണത്തെ കുറിച്ച് പുതിയൊരു വെളിപ്പെടുത്തലുമായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ദൃക്സാക്ഷിയായ ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്. താരത്തിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകം ആകാമെന്നുമാണ് ഇയാൾ വാദിക്കുന്നത്. 2020 ജൂൺ 14നായിരുന്നു മുംബൈയിലെ ഫ്ലാറ്റിൽ സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. ആദ്യം മുംബൈ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു.
സുശാന്തിൻ്റേത് ആത്മഹത്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെങ്കിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് കുടുംബവും ആരാധകരും ആവർത്തിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുമായി രൂപ്കുമാര്‍ ഷാ മുന്നോട്ടു വന്നത്. അദ്ദേഹത്തിൻ്റെ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. രണ്ട് മൂന്ന് പാടുകള്‍ അദ്ദേഹത്തിൻ്റെ കഴുത്തിലായിരുന്നു ഉണ്ടായിരുന്നത്, പോസ്റ്റ്മോർട്ടം രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും മൃതദേഹത്തിൻ്റെ ചിത്രങ്ങൾ മാത്രം ക്ലിക്ക് ചെയ്യാൻ ഉന്നത അധികാരികൾ ആവശ്യപ്പെട്ടു. അതിനാൽ, അവരുടെ ഉത്തരവ് പ്രകാരമാണ് ഞങ്ങൾ അത് ചെയ്തത്, സുശാന്തിൻ്റെ മൃതദേഹം ആദ്യമായി കണ്ടപ്പോൾ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് തോന്നുന്നുവെന്ന് ഞാൻ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്ന് തന്നോട് അവർ ആവശ്യപ്പെട്ടു, എത്രയും വേഗം ചിത്രങ്ങൾ ക്ലിക്കുചെയ്ത് മൃതദേഹം പോലീസുകാർക്ക് നൽകാനാണു എനിക്ക് ലഭിച്ച നിർദേശം. അതിനാൽ, രാത്രിയിൽ മാത്രമാണ് ഞങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത്, ”ഷാ കൂട്ടിച്ചേർത്തു.
സുശാന്ത് മരണപ്പെട്ട് രണ്ട് വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹത്തിൻ്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ആശുപത്രി ജീവനക്കാരൻ്റെ ഈ വെളിപ്പെടുത്തല്‍ പുതിയ വഴിത്തിരിവായിരിക്കുകയാണ്.