ഐ.പി.എൽ: ഷാകിബ് അൽ ഹസൻ പിൻമാറി

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അൽ ഹസൻ ഐ.പി.എല്ലിൽ നിന്ന് പിൻമാറി. കൊല്‍ക്കത്ത പുതിയ ഓള്‍റൗണ്ടര്‍ക്കായുള്ള തിരച്ചിൽ തുടങ്ങി. വ്യക്തിപരമായ പ്രശ്‌നങ്ങളും ദേശീയ ടീമിന് വേണ്ടിയുള്ള ആവശ്യങ്ങളുമാണ് ട്വന്റി20 ലീഗിൻ്റെ ആദ്യ ആഴ്‌ചയിൽ തന്നെയുള്ള അദ്ദേഹത്തിൻ്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. 1.5 കോടിയുടെ അടിസ്ഥാന വിലയ്ക്കായിരുന്നു കെ.കെ.ആർ ഷാക്കിബിനെ (36) ടീമിലെത്തിച്ചത്. ഒരു കളിക്കാരനെ ലേലത്തിൽ വാങ്ങിക്കഴിഞ്ഞാൽ, ആ സീസൺ കഴിയുന്നത് വരെ ഒരു ഫ്രാഞ്ചൈസിക്ക് ആ താരത്തെ റിലീസ് ചെയ്യാൻ കഴിയില്ല. അതേസമയം കെകെആറിലെ മറ്റൊരു ബംഗ്ലാദേശ് താരം ലിറ്റന്‍ ദാസ് ഈയാഴ്ച ടീമിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് ഏഴ് റണ്‍സിന് കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊല്‍ക്കത്ത സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കളിക്കാനിറങ്ങുകയാണ് കെകെആര്‍.