ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്സിന് ആദ്യജയം
Send us your feedback to audioarticles@vaarta.com
ഐപിഎൽ 2023 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ വിജയം. ലക്നോ സൂപ്പർ ജയൻറ്സിനെ 12 റൺസിനാണ് ധോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. എട്ട് ഓവറില്‍ ചെന്നൈ 100 റണ്‍സ് തികച്ചു. അമ്പാട്ടി റായിഡുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്. ലക്നോ സൂപ്പർ ജയൻറ്സിനെതിരായ മത്സരത്തിൽ ധോണി ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ക്രിക്കറ്ററായി. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ധോണി സ്വന്തമാക്കി. 20ാം ഓവറിൽ വുഡിനെ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയാണ് ധോണി 5000ത്തിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 217 റൺസ് നേടി. 31 പന്തിൽ 57 റൺസ് നേടിയ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡെവോൺ കോൺവേ 29 പന്തിൽ 47 റൺസെടുത്തു. ലക്നൗവിനായി രവി ബിഷ്ണോയും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 14 പന്തിൽ 27 റൺസെടുത്ത റായുഡു പുറത്താവാതെ നിന്നു. ചെന്നൈക്കായി റുതുരാജ് അര്‍ധസെഞ്ചുറി സ്വന്തമാക്കി. ഇന്നിംഗ്‌സ് അവസാനിക്കാന്‍ 5 പന്ത് ശേഷിക്കേ ക്രീസിലെത്തിയ എം എസ് ധോണി മൂന്ന് ബോളില്‍ രണ്ട് സിക്‌സടക്കം 12 റണ്‍സുമായി ഗാലറിയെ ഇളക്കിമറിച്ചു.
Follow us on Google News and stay updated with the latest!
Comments