ഐപിഎൽ 2023: ബാംഗ്ലൂരിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്
Send us your feedback to audioarticles@vaarta.com
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സ്വന്തം ഗ്രൗണ്ടില്‍ തകർത്തുവാരി ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തപ്പോൾ മറുപടി നൽകിയ ലഖ്നൗ ഒൻപത് വിക്കറ്റിന് 213 റൺസെടുത്താണ് വിജയം പിടിച്ചത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിൻ്റെ ജയമാണ് ലഖ്‌നൗ സ്വന്തമാക്കിയത്. 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് അവസാന പന്തില്‍ ലക്ഷ്യം മറികടന്നു.
മാര്‍കസ് സ്‌റ്റോയിനിസ് (30 പന്തില്‍ 65), നിക്കോളാസ് പുരാന്‍ (19 പന്തില്‍ 62) എന്നിവരാണ് തോല്‍ക്കുമെന്ന് തോന്നിയ മത്സരത്തില്‍ ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. 19 പന്തുകള്‍ മാത്രം നേരിട്ട പുരാന്‍ ഏഴ് സിക്‌സും നാല് ഫോറും പായിച്ചു. ആദ്യ ഓവറില്‍ തന്നെ ലഖ്‌നൗവില്‍ ഓപ്പണര്‍ മയേഴ്‌സിനെ നഷ്ടമായി. റണ്‍സെടുക്കും മുമ്പ് മയേഴ്‌സിനെ മുഹമ്മദ് സിറാജ് ബൗള്‍ഡാക്കി. നാലാം ഓവറില്‍ ദീപക് ഹൂഡയും (9) മടങ്ങിയിരുന്നു. കെയ്ല്‍ മയേഴ്‌സ് (0), ദീപക് ഹൂഡ (9), ക്രുനാല്‍ പാണ്ഡ്യ (0) എന്നിവരുടെ വിക്കറ്റുകളാണ് ലഖ്‌നൗവിന് നഷ്ടമായത്. ആര്‍സിബി ജേഴ്്‌സിയില്‍ അരങ്ങേറ്റം കുറിച്ച വെയ്ന്‍ പാര്‍നെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
Follow us on Google News and stay updated with the latest!
Comments
- logoutLogout