ഐപിഎൽ 2023: ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 81 റൺസ് ജയം

ഐപിഎൽ 2023 ആദ്യ വിജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാംഗ്ലൂരിനെതിരെ കൊൽക്കത്ത 81 റൻസിനാണ് വിജയിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർമാർ കൊൽക്കത്തയുടെ വിജയത്തിന് വഴിതെളിച്ചു. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരുടെ പ്രകടനമാണ് കെകെആറിനെ തുണച്ചത്. സ്‌കോര്‍ 44 ല്‍ നില്‍ക്കെ വിരാട് കോഹ്ലിയെ സുനില്‍ നരേന്‍ പുറത്താക്കിയതു മുതല്‍ ബാംഗ്ലൂര്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 3.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി നാലു വിക്കറ്റെടുത്തു. യുവതാരം സുയാഷ് ശര്‍മ മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് നേടി. ശാര്‍ദൂല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. കൊൽക്കത്ത ഉയർത്തിയ 205 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ 17.4 ഓവറിൽ 123 റൺസിന് എല്ലാവരും പുറത്തായി. തുടക്കത്തിൽ വിജയപ്രതീക്ഷ നൽകിയ ഓപ്പണർമാരായ വിരാട് കോലിയും(21) ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിയും(23) പുറത്തായതോടെ ആർസിബി കൂട്ടത്തകർച്ച നേരിടുകയായിരുന്നു. 12 പന്തില്‍ 23 റണ്‍സെടുത്ത ഫാഫ് ഡ്യൂപ്ലസിയാണ് ബാംഗ്ലൂരിൻ്റെ ടോപ് സ്‌കോര്‍.

More News

അനിൽ ആൻ്റണിയുടെ തീരുമാനം ഏറെ ദു:ഖകരമെന്ന് എ.കെ ആൻ്റണി

അനിൽ ആൻ്റണിയുടെ തീരുമാനം ഏറെ ദു:ഖകരമെന്ന് എ.കെ ആൻ്റണി

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു

എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ ചേർന്നു

കൗതുകമുണര്‍ത്തി 'പുഷ്പ: ദ റൂള്‍' ഗ്ലിംപ്സ്

കൗതുകമുണര്‍ത്തി 'പുഷ്പ: ദ റൂള്‍' ഗ്ലിംപ്സ്

പൊട്ടിച്ചിരിപ്പിക്കാന്‍ 'നദികളില്‍ സുന്ദരി യമുന'; മോഷന്‍ പോസ്റ്റര്‍ പുറത്ത്

പൊട്ടിച്ചിരിപ്പിക്കാന്‍ 'നദികളില്‍ സുന്ദരി യമുന'; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ലോക സമ്പന്നൻമാരുടെ പട്ടികയിൽ ഒന്നാമത്തെ മലയാളി എം.എ യൂസഫലി

ലോക സമ്പന്നൻമാരുടെ പട്ടികയിൽ ഒന്നാമത്തെ മലയാളി എം.എ യൂസഫലി