ചീനാ ട്രോഫിയുടെ രസകരമായ ടീസര്‍ പുറത്ത്

  • IndiaGlitz, [Saturday,October 21 2023]

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ രസകരമായ ടീസർ പുറത്തിറങ്ങി. ഒരു ഹോട്ടലില്‍ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറില്‍ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാല്‍ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നു.

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനർ ആയിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള എന്നിവരെ ക്കൂടാതെ ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.