ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ പി. ആർ സുനുവിന് സസ്‌പെൻഷൻ

  • IndiaGlitz, [Monday,November 21 2022]

തൃക്കാക്കര കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനുവിനെ സസ്പെൻഡ് ചെയ്തു. സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് വ്യക്തമാക്കിയുള്ള കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. 10 പേർ പ്രതികളായ കേസിൽ പരാതിക്കാരി അഞ്ചു പേരെ ഇതിനകം തിരിച്ചറിഞ്ഞെങ്കിലും ബാക്കി അഞ്ചു പേരെ തിരിച്ചറിഞ്ഞില്ലെന്നു പറയുന്നു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. പി .ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാൻ ശുപാര്‍ശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.

കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി ഡിജിപി കാണുന്നു എന്നും വ്യക്തമാക്കി.

More News

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം

നടൻ ജയസൂര്യക്കെതിരെ കായല്‍ കയ്യേറ്റ കേസില്‍ കുറ്റപത്രം സമർപ്പിച്ച് വിജിലന്‍സ് അന്വേഷണം.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസ് അയോഗ്യയെന്നു ഹൈക്കോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാൻ ആകില്ലെന്ന് ഹൈക്കോടതി.

റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡരികിൽ നിന്ന വിദ്യാർഥിനിയെ എടുത്തെറിഞ്ഞ അയൽവാസി പിടിയിൽ.

മലയാളി ദമ്പതികൾ ജാമ്യത്തിൽ ഇറങ്ങി: 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

ജാമ്യത്തിൽ ഇറങ്ങി 7 കോടിയുടെ ഹാഷിഷുമായി വീണ്ടും അറസ്റ്റിൽ

കോവിഡ് നിയന്ത്രണങ്ങളില്ലാതെ വൃശ്ചിക പുലരിയില്‍ ശബരിമല നട തുറന്നു

ശബരിമല സന്നിധാനത്ത് ഇനി ജനുവരി 20 വരെ ഇരുമുടിക്കെട്ടുമായി തീർഥാടകർ മലകയറിയെത്തുന്ന പുണ്യനാളുകൾ.