ഡബ്ല്യു.സി.സി ക്കെതിരെയുള്ള പരാമർശത്തിൽ മാപ്പു പറഞ്ഞ് ഇന്ദ്രൻസ്
Send us your feedback to audioarticles@vaarta.com
ഡബ്ല്യു.സി.സി ഇടപെട്ടില്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ നടിയെ കൂടുതൽ പേർ പിന്തുണയ്ക്കുമായിരുന്നുവെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ ഇന്ദ്രൻസ്. എൻ്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെ തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പമുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ലെന്ന് ഇന്ദ്രൻസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഡബ്ല്യു.സി.സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പ്രതികരണത്തിലാണ് ഇന്ദ്രൻസ് ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചത്.
സ്ത്രീകൾക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകൾ പുരുഷന്മാരേക്കാൾ എത്രയോ മുകളിലാണ്. അത് മനസ്സിലാക്കാത്തവർ മാത്രമേ തുല്യതയ്ക്ക് വേണ്ടി സംസാരിക്കൂ എന്നും ഇന്ദ്രൻസ് പരാമർശം നടത്തിയിരുന്നു. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലെ പരാമർശം വിമർശനങ്ങൾക്കു വഴിവച്ചതോടെയാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്നു വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എൻ്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Follow us on Google News and stay updated with the latest!
Comments