ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു കാർത്തിക് ചിത്രത്തിൽ
- IndiaGlitz, [Saturday,May 06 2017]
2016ലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാ പ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് 22കാരനായ കാർത്തിക് നരേൻ. അരവിന്ദ് സ്വാമി നായകനാവുന്ന നരേന്റെ അടുത്ത ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം ഇന്ദ്രജിത്തും പ്രധാന വേഷത്തിൽ എത്തുന്നു. ആക്ഷന് പ്രാധാന്യമുള്ള ഗാംഗ്റ്റർ ചിത്രത്തിന് നരഗസുരനി എന്നാണ് പേരിട്ടിരിക്കുന്നത്.
ശ്രിയ ശരൺ നായികയാവുന്ന ചിത്രത്തിൽ തെലുങ്കു താരം നാഗചൈതന്യയും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ലോ ബഡ്ജറ്റിൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ വൻ വിജയം നേടിയ ഒന്നായിരുന്നു റഹ്മാൻ പൊലീസ് വേഷത്തിൽ എത്തിയ ധ്രുവങ്ങൾ പതിനാറ്. കാർത്തിക്കിന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.